പുത്തൂരം വീട്ടിലും
പൂത്തിരുവോണം
Puthooram Veettilum (Poothiruvonam)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:39.
പുത്തൂരം വീട്ടിലും തച്ചോളി മേപ്പേലും
ആറ്റുമ്മണമ്മേലും പൂത്തിരുവോണം
പുത്തൂരം വീട്ടിലും തച്ചോളി മേപ്പേലും
ആറ്റുമ്മണമ്മേലും പൂത്തിരുവോണം പൂത്തിരുവോണം
കുടിപ്പകയില്ലാതേ വാള്‍മുനയില്ലാതേ
വടക്കന്‍ പാട്ടിന്റേ നാടോടിത്തനിമയുമായ്
ഉത്രാടത്തിനൊരങ്കം കൂടാന്‍
പുത്തരിയങ്ക പരിച്ചയുമായ്
അല്ലിമലര്‍ കാവിലുമെത്തി
പൂത്തിരുവോണം (2)
പുത്തൂരം വീട്ടിലും തച്ചോളി മേപ്പേലും
ആറ്റുമ്മണമ്മേലും പൂത്തിരുവോണം പൂത്തിരുവോണം

മെയ് വര്‍ണ്ണ പെട്ടി തുറന്നു കുഞ്ചുണ്ണൂലീ
പൊന്നേലസ്സണിഞ്ഞു വന്നു തുമ്പോലാര്‍ച്ച (മെയ് വര്‍ണ്ണ)
കിളിവാലന്‍ വെറ്റ മുറുക്കി ഉണ്ണിയാര്‍ച്ച
കളരിവിളക്കു തെളിഞ്ഞ കളങ്ങളില്‍
നാലകങ്ങളില്‍ നടുമുറ്റങ്ങളില്‍ (കളരി)
ആര്‍പ്പും വിളിയും പൂവിളിയായ് പൂവിളിയായ് (2) (പുത്തൂരം)

വീരാളി പട്ടുടുത്തു ചേകോന്മാരെത്തി
കളരിപരമ്പര ദൈവക്കോലം കെട്ടിയൊരുങ്ങി (വീരാളി)
ഇടയ്ക്കചെണ്ടയിലത്താളങ്ങള്‍ തുടിച്ചുയര്‍ന്നൂ
തുളുനാടന്‍ കച്ചയഴിച്ചു
കടത്തനാടന്‍ നിറപറയേറ്റു
തഴുകിയുണര്‍ത്തും അമ്മയായി
ഭൂമിമലയാളം മലയാളം (2) (പുത്തൂരം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts