സ്വാതി തിരുനാള്‍
പൂത്തിരുവോണം
Swathi Thirunal (Poothiruvonam)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംനളിനകാന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:39.
സ്വാതി തിരുനാള്‍ കനവോ
സ്വയംവര വധുവോ പൗര്‍ണ്ണമിയോ...

സ്വാതി തിരുനാള്‍ കനവോ
സ്വയംവര വധുവോ പൗര്‍ണ്ണമിയോ (സ്വാതി)
സ്വയം മറന്നണയുന്ന സ്വരകന്ന്യകേ നീ
സാമജഗമനയാം മലയാണ്മയോ..
സ്വാതി തിരുനാള്‍ കനവോ

സഹ്യമൃദംഗ ധ്വനി മുഴങ്ങീ
സാഗരം ശ്രുതി മീട്ടീ
ആ....ആ... (സഹ്യ)
അക്ഷര നര്‍ത്തന രാജാങ്കണമായ്
ശ്രാവണം തുയിലുണര്‍ന്നൂ (അക്ഷര)
തുള്ളല്‍ക്കലയുടെ നര്‍മ്മരസം
നിന്‍ തിരുവായ് മൊഴിയുടെ സോമരസം (തുള്ളല്‍)
കൂടിയാട്ടവും പഞ്ചവാദ്യവും
മേളത്തുടിയുടെ സര്‍ഗ്ഗരസം
നിന്‍ നിസര്‍ഗ്ഗ സുന്ദര ഭാവരസം

സ്വാതി തിരുനാള്‍ കനവോ
സ്വയംവര വധുവോ പൗര്‍ണ്ണമിയോ...

ഉഷമലര്‍ വിരിഞ്ഞൂ ഉദ്ധ്യാനമൊരുങ്ങി
വനലത നടനം തുടങ്ങീ (ഉഷ)
പൂവിളിയുണരുന്ന ഗ്രാമാന്തരങ്ങളില്‍
കേള്‍പ്പൂ ശംഖൊലികള്‍ (പൂവിളി)
ഇതുനിന്‍ മംഗള നാദലയം
ഒരു യുഗപരിവര്‍ത്തന ഗാനലയം (ഇതു)
നിന്‍ വിപഞ്ചിയില്‍ ഇതള്‍ വിടര്‍ത്തുന്നു
ശ്യാമ സോപാന സംഗീതം
സ്നേഹ മധുമന്ത്ര കല്ലോലം

സഗരിമഗാരിസ പസനിസനീപമ
സഗരിമഗാരിസ സനിനിപപമഗരി
സഗരിമഗാരിസ പസനിസനീപമ
സഗരിമഗാരിസ സനിനിപപമഗരി
നിപപമമഗഗരി പമമഗഗരിരിസ
സഗാരി സനി സഗാരി മപാമ ഗരി മപാമ
സാനീപ നിപാമ പമാഗ മഗഗരി

സ്വാതി തിരുനാള്‍ കനവോ
സ്വയംവര വധുവോ പൗര്‍ണ്ണമിയോ (സ്വാതി)
സ്വയം മറന്നയുന്ന സ്വരകന്ന്യകേ നീ
സാമജഗമനയാം മലയാണ്മയോ..
സ്വാതി തിരുനാള്‍ കനവോ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts