തുളുനാടൻ
പൂക്കണി താലം
Thulunaadan (Pookkani Thaalam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎന്‍ പി പ്രഭാകരന്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:43.

തുളുനാടൻ കളരി കണ്ടോ മതിലേരിക്കോട്ട കണ്ടോ
കവിൾപൂവിലും മിഴിക്കോണിലും പൂവമ്പുമായ്
മെല്ലെ മെല്ലെ കാവിലെത്തിയ കളമൊഴിയാളേ
കുടമണികൾ സദിരു പാടും വഴിയിലൂടേ വായ്ത്താരി കേട്ടോ
(തുളുനാടൻ..)

അരിമണി ചിതറുമീ മലർവനി തേടി വന്നോളേ
പൂവും മലർത്തേനും മാരിവില്ലും കൊണ്ടു വാ (2)
വഴികളിലിടം വലം ഋതുക്കൾ പൂ ചൊരിഞ്ഞേ
അറവാതിലെത്തുമെൻ പെൺകൊടിയേ
കണികാണാനെത്തുമെൻ മലർ മകളേ
മേടക്കാറ്റിന്റെ കിങ്ങിണിച്ചെപ്പുകളിൽ
കൂളിരു ചൊരിയുന്നീ പൊൻ വിളിയുണർന്നേ
(തുളുനാടൻ..)

കിലുകിലെ കിലുങ്ങും നിൻ അരമണി തൊങ്ങൽ ഞൊറികൾ
തൂകും കുളിരീണം പാടും ഗാനവുമായ് വാ (2)
അഴകൊളി പകരുമീ പുലർ മഞ്ഞു തിരികൾ നീട്ടി
വയനാടൻ കുന്നിലെ തമ്പുരാട്ടി
വരമഞ്ഞൾ നിറമൊത്ത കളവാണീ
നാടൻ പാട്ടിന്റെ നന്തുണിക്കമ്പികളിൽ
ശ്രുതികൾ ഉണർന്നേ സുകൃതം പാടുന്നേ
(തുളുനാടൻ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts