ചന്ദനത്തേരിൽ
പൂക്കണി താലം
Chandana Theril (Pookkani Thaalam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎന്‍ പി പ്രഭാകരന്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:44.

ചന്ദനത്തേരിൽ വരുന്നൂ പൗർണ്ണമി തിങ്കൾ ക്കിടാവ് (2)
മഞ്ഞിൽ കുളിർന്നു വിറച്ചേ
മുത്തശ്ശിക്കാവു വലം വെച്ചേ
കിളിമൊഴിക്കൂടുകൾ തന്നാനമാടുമ്പോൾ
തളിർവെറ്റില തെറുക്കുന്നോളെ
(ചന്ദനത്തേരിൽ വരുന്നൂ...)

തൂമലർ പൊയ്കയിൽ പൊൻതിരച്ചാർത്തിൽ
ഹംസനാദമുയർന്നേ (2)
പൊന്നിൽ കുളിച്ചോരു മാനത്തെ പന്തലിൽ
പൊൻ പണം വാരിയെറിഞ്ഞേ (2)
മഴവിൽ അഴകും കതിരും
അമ്പിളിത്താമ്പാളം തൂകും കളഭവും
ചെമ്പകപ്പൂക്കളും കൊണ്ടു വരൂ തെന്നലേ
(ചന്ദനത്തേരിൽ വരുന്നൂ...)

പൂങ്കുളം തന്നിൽ കുളിയും കഴിഞ്ഞേ
പൂന്തുകിലാടയണിഞ്ഞേ (2)
തങ്കപ്പടവിലെ ചിത്രപ്പടികളിൽ
അംഗരാഗങ്ങളണിഞ്ഞേ (2)
തളിരും താരും തേനും, താഴ്വരച്ചോലയിൽ
പൂർണ്ണിമ നൽകിയ സംക്രമദീപവും കണ്ടു വരൂ തെന്നലേ
(ചന്ദനത്തേരിൽ വരുന്നൂ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts