ഫാല്‍ഗുന സന്ധ്യയില്‍
പൂക്കണി താലം
Phaalguna Sandhyayil (Pookkani Thaalam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎന്‍ പി പ്രഭാകരന്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:44.

ഫാൽഗുന സന്ധ്യയിൽ പൂ നുള്ളുവാൻ
കൈയ്യിൽ പൂത്താലമേന്തിയ തീരഭൂമി (2)
നിറവർണ്ണ മാല പോലെ ഹരികുങ്കുമം പോലെ
നീയെന്നും മലയാള ലാവണ്യത
(ഫാൽഗുനസന്ധ്യ..)

മാതളം പൂക്കുമ്പോൾ തുറക്കും വാതിൽ
നീലി നീർക്കുള്ളിൽ നിന്നും ആരേ തുറന്നു
കാറ്റു വന്നുമ്മ വെയ്ക്കും കാട്ടുചോലയിൽ
കാൽത്തള നാദത്തിൻ വൈഖരിയോ
നീയെന്നും പളുങ്കണി കോവിലിനുള്ളിൽ
ആരെത്തേടി നിൻ മിഴികൾ നീന്തി വരുന്നാലോലം
(ഫാൽഗുനസന്ധ്യ..)

ആലോലമാടുന്നു വള്ളിയൂഞ്ഞാലിൽ
സഹ്യാദ്രി സാനുവിൻ സൗഗന്ധികം
മാലേയ സിന്ദൂരം കണി കാണുന്നു
മാവേലിനാട്ടിലെ പൊൻ കിനാക്കൾ
നീയെന്നും വസന്തത്തിൻ ചിലങ്ക ചാർത്തി
നീലാംബരി രാഗം പാടി നീ മേവുന്നു സാനന്ദം
(ഫാൽഗുനസന്ധ്യ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts