താളം തുള്ളും
വെള്ളിപ്പറവകൾ
Thalam thullum (Vellipparavakal)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംമോഹന്‍ സിതാര
ഗാനരചനകോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:48.


ആ ...
താളം തുള്ളും കുഞ്ഞിക്കാറ്റേ വാ
പൂമാവിന്‍ മുറ്റത്തായ്
ചൂളം കുത്തി പാട്ടും പാടി വാ
കിളികളി കിളികളി കിളികളി കാണാന്‍ വാ
മാനത്തെ പൂങ്കാവില്‍
ഓണക്കാലത്തൂഞ്ഞാലാടാന്‍ വാ
(താളം )

അമ്പാടിപ്പൂ മുറ്റത്തുള്ള ചെമ്പകത്തില്‍ ... നീ ...
കൊമ്പത്തെത്തി മെല്ലെ മെല്ലെ ആടുന്നേരം ... നീ ...
അമ്പാടിപ്പൂ മുറ്റത്തുള്ള ചെമ്പകത്തില്‍ ... നീ ...
കൊമ്പത്തെത്തി മെല്ലെ മെല്ലെ ആടുന്നേരം ... നീ ...
ഈണം മൂളി ഗ്രാമത്തില്‍ നാണം ചൂടി മൌനത്തില്‍
താളം തേടി അമ്പാടി പുണ്യം തേടി പൂവല്ലികള്‍
ഗോപപ്പെണ്‍കൊടികള്‍ കൂടെപ്പോരു
പ്രേമ ചന്ദ്രികകള്‍
കവിളില്‍ സിന്ദൂരം നെഞ്ചില്‍ രോമാഞ്ചം
കന്നിപ്പെണ്ണിന്‍ നാണം കൊണ്ട് ആടിയോടി വാ

കടലിന്നരികില്‍ ചുഴിയില്‍ തിരിയും
കാക്കേ പോരൂ കൂടെ നീയും (കടല്‍ )
കാതിന്നുള്ളില്‍ ഇമ്പമോടെ
സംഗീതം നെയ്യും പൊന്‍ കാറ്റേ (കാതിന്‍ )
ആമോദം കാളിന്ദിയില്‍ കാണാമുണ്ണീ
കാലങ്ങള്‍ പൊന്നിന്‍ പൂ ചൊരിയും
ആമ്പല്‍പ്പൂവും കായാംബൂവും
ആമ്പല്‍പ്പൂവും കായാംബൂവും
മണ്ണിന്റെ വര്‍ണ്ണങ്ങള്‍ക്ക് കണ്ണെഴുതും
മണ്ണിന്റെ വര്‍ണ്ണങ്ങള്‍ക്ക് കണ്ണെഴുതും
(താളം )

മുകിലിന്നടിയില്‍ നിരയില്‍ കിളികള്‍
താനേ പാറിപ്പോകും നേരം (മുകിലിന്‍ )
തുള്ളും നെഞ്ചില്‍ മോഹവുമായ്
വന്നല്ലോ നാട്ടില്‍ പൂക്കാലം (തുള്ളും )
താമരക്കണ്ണനെ കാത്തിരുന്നു
രാഗങ്ങള്‍ മീട്ടും ഗോപികമാര്‍
പീലിക്കണ്ണും നീലക്കണ്ണും
ആനന്ദത്തിന്‍ തേന്‍ ചൊരിയും
ആനന്ദത്തിന്‍ തേന്‍ ചൊരിയും
(താളം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts