താമര പെണ്ണേ നിന്‍
വെള്ളിപ്പറവകൾ
Thamara penne nin (Vellipparavakal)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംമോഹന്‍ സിതാര
ഗാനരചനകോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:48.


താമരപ്പെണ്ണെ നിന്‍ കണ്ണില്‍ - ഒരു
താരകപ്പെണ്ണിനെ കണ്ടൂ ഞാന്‍
താരകം പൂക്കും നിലാവില്‍ - പൊന്‍
തേനരുവിയില്‍ നിന്നെ കണ്ടൂ ഞാന്‍
അരുവി തേനരുവി പാലെഴും പാലരുവി
കണ്ടൂ ഞാനിന്നും - അരുവിയെ
കണ്ടൂ ഞാനിന്നും - ചേലില്‍ കണ്ടൂ ഞാന്‍
(താമര )

കാട്ടാറിന്‍ തീരത്തായ്‌ മൊട്ടിട്ടു നില്‍ക്കും
നന്ത്യാര്‍വട്ടമെന്നെ നോട്ടമിട്ടു
നട്ടു വളര്‍ന്നൊരെന്‍ നാട്ടുമാവിന്‍ ചുറ്റും
ഒട്ടുനേരം ഞാന്‍ വട്ടമിട്ടു
ഒട്ടേറെ നേരം പോയ്‌
വിട്ടേറെ കാലം പോയ്‌
മട്ടില്‍ രാഗമായി - ആ
പാട്ടിന്‍ താളമായി -ആ
പാട്ടില്‍ മേളമായി
ആ താളങ്ങള്‍ നല്ല മേളങ്ങള്‍
അന്ന് കാട്ടാറിന്‍ കണ്ണില്‍ കാണും നാണം
ഒട്ടേറെ നാണം
(താമര )

കിങ്ങിണിപ്പാടത്തായ് കിങ്ങിണി കൊട്ടുന്നു
തങ്ക നിലാവിലായ് മങ്കമാരും
തങ്കക്കിനാക്കളെ പൂവിട്ടു പൂജിക്കും
പങ്കിലമാവാത്ത സുന്ദരിമാര്‍
നാണിച്ചു നാണിച്ചു നാണംകുണുങ്ങിയാള്‍
താളത്തില്‍ പാടുന്നു - താ താ
തത്തിക്കളിക്കുന്നു
മേലെ പൊട്ടിച്ചിരിക്കുന്നു
ആ സ്വരങ്ങള്‍ പാദസരങ്ങള്‍
ആ കാട്ടാറിന്നുള്ളില്‍ തുള്ളും മോദം
എന്നെന്നും മോദം
(താമര)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts