താരിളം ചുണ്ടില്‍
വെള്ളിപ്പറവകൾ
Tharilam chundil (Vellipparavakal)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംമോഹന്‍ സിതാര
ഗാനരചനകോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:49.


താരിളം ചുണ്ടില്‍ ഓടക്കുഴല്‍ ചേര്‍ക്കും
കാര്‍മുകില്‍ വര്‍ണ്ണാ എന്‍ കണ്ണാ (താരിളം )
ഓമനച്ചിന്തകള്‍ ഇന്നും മനസ്സിന്റെ
ജാലകവാതിലില്‍ മുട്ടുന്നു
ഓര്‍മ്മകള്‍ ...
പീലി വിടര്‍ത്തിനിന്നാടുന്നു
(താരിളം )

നിന്‍ പ്രിയ ലീലകള്‍ കാണാന്‍ കൊതിച്ചു ഞാന്‍
കായാമ്പൂ വര്‍ണ്ണാ മണിവര്‍ണ്ണാ (നിന്‍ പ്രിയ )
ഗോപുര മുറ്റത്തായ് ഓടക്കുഴല്‍ കേള്‍ക്കാന്‍
രാധയെപ്പോലെ ഞാന്‍ നോക്കി നില്‍പ്പൂ
രാധയെപ്പോലെ ഞാന്‍ നോക്കി നില്‍പ്പൂ
(താരിളം )

കേളീ നളിനങ്ങള്‍ പൂവിട്ടുണരുന്ന
കാളിന്ദി മന്ദമായ് ഒഴുകുന്നു (കേളീ)
മൂകമായ് കേഴുന്നു എന്‍ പ്രിയ സ്വപ്‌നങ്ങള്‍
ഓടിവാ കണ്ണാ കാര്‍വര്‍ണ്ണാ
ഓടിവാ കണ്ണാ കാര്‍വര്‍ണ്ണാ
(താരിളം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts