ഓംകാര രൂപം
രാഗം ദേവരാഗം
Omkara roopam (Raagam Devaraagam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകെ എം ഉദയൻ
ഗാനരചനവിശ്വംഭരൻ തൃപ്പൂണിത്തുറ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: May 09 2024 10:25:15.
ഓം വിശ്വസ്മൈ നമഃ...
ഓം വിഷ്ണവേ നമഃ...
ഓം കൃഷ്ണായ നമഃ...
ഓം ശരണായ നമഃ...

ഓംകാരാ രൂപാ പരബ്രഹ്മമേ...
ഓജസ്തേജോ ദ്യുതി രൂപമേ...
ഓമന മുഖമുള്ളൊരു ആലില കണ്ണനായി
ആദിയിൽ ദേവൻ അവതരിച്ചു ഹരിനാരായണനായി അവതരിച്ചൂ...

സൃഷ്ടിയും സൃഷ്ടാവും സംഹാര രൂപിയും
പാലകനും നീ ഒന്നല്ലയോ...
ശ്രീഹരി വിഷ്ണൂ... ശ്രീപതി വിഷ്ണൂ...
സൃഷ്ടിയും സൃഷ്ടാവും സംഹാര രൂപിയും
പാലകനും നീ ഒന്നല്ലയോ...
സൂര്യനും ചന്ദ്രനും താരകളും
സർവ്വ ചരവും അചരവും നീയല്ലയോ...

കോടാനുകോടി കൽപാന്തങ്ങളിൽ ഭവാൻ
സൃഷ്ടി സ്ഥിതിലയം തീർക്കുമ്പോൾ
അതിലൊരു പരമാണു മമ ജന്മം ഭക്ത്യാ പരം പൊരുളേ നിന്നെ നമിച്ചിടുന്നൂ
വിഷ്ണു സഹസ്രനാമം ചൊല്ലി സ്തുതിച്ചിടുന്നൂ...

ഓം വിശ്വസ്മൈ നമഃ...
ഓം വിഷ്ണവേ നമഃ...
ഓം കൃഷ്ണായ നമഃ...
ഓം ശരണായ നമഃ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts