മേടവിഷുക്കണി
രാഗം ദേവരാഗം
Meda vishukkani (Raagam Devaraagam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകെ എം ഉദയൻ
ഗാനരചനവിശ്വംഭരൻ തൃപ്പൂണിത്തുറ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: April 23 2024 14:03:54.
മേടവിഷുക്കണി കണ്ടുണരാൻ
മാധവരൂപം തൊഴുതുണരാൻ
ഒരു പുണ്യദർശന സൗഭാഗ്യവും തേടി
കണിക്കൊന്ന മലർമൊട്ടായി കാത്തു നിന്നൂ ഞാൻ
ഗുരുവായൂരമ്പല നടയിൽ നിന്നൂ

പുലർക്കാല കിരണമേറ്റുണരുവാൻ വെമ്പുന്ന
പുളികിത പൂമൊട്ടായി നിന്നൂ ഞാൻ
ഇരുൾമാറി തെളിയുന്നൊരാകാശ ഗംഗയിൽ
ഇതൾവിരിക്കേണമെൻ അതിമോഹം കൃഷ്ണാ
ഇനിയെന്തേ വൈകുന്നു നിന്റെ ദൃശ്യം

മണിനാദമുണർത്തുന്നോരനു നാദം
തിരുശംഖിലുയരുന്നോരോംകാരം
കണിക്കൊന്ന കിങ്ങിണി ഉദ്യാനമണിയുന്ന
മമ ദേവനണയുന്ന ശുഭ രംഗം
കൃഷ്ണാ ഇതുതന്നെ ജീവിത സൗഭാഗ്യം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts