വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | പി കെ കേശവൻ നമ്പൂതിരി |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ഷണ്മുഖപ്രിയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:50.
� നീലമേഘം ഒരു പീലിക്കണ്ണ് വേലെടുത്ത മുരുകന് കേളിയാടും പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ് ആ കണ്ണിലുണരുന്ന കണ്ണാക്കൂ, എന്നെ അറിവിന്റെ വേദക്കണ്ണാക്കൂ... (നീലമേഘം) കടലിന് നടുവിലെ കല്മഷദ്വീപിലെ പടുമരമായെന്നെ മുറിയ്ക്കൂ... നൂറു സൂര്യന്മാര് ഉദിയ്ക്കുന്ന വേലാല് ഈ താരകഹൃദയം പിളര്‍ക്കൂ... മോക്ഷപ്പഴനിയില് മാമ്പഴമായെന്റെ മോഹം സ്വീകരിക്കൂ, ഈ മോഹം സ്വീകരിക്കൂ... (നീലമേഘം) തളയായ് തൃക്കാലില്‍ ചിരിപ്പിക്കൂ മനം തങ്കവര്ണ്ണമയിലാക്കി പറന്നുയരൂ കുലഗിരിമുടിയിലും അലകടല്ത്തോളിലും ആകാശക്കാവടിയാടിക്കൂ, നീ അഗ്നിക്കാവടിയാടിക്കൂ... (നീലമേഘം) | |