മായേ ശിവബാലേ
മഹാമായ
Maye Shivabaale (Mahamaaya)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ എസ് ചിത്ര
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2013 03:39:02.



ആ ആ ആ ആ ആ
ആ ആ ആ ആ ആ
ആ ആ ആ ആ ആ

മായേ.... ശിവബാലേ....

മായേ ശിവബാലേ ജഗദംബേ കനിയേണേ
തായേ വരമേകാന്‍ മുഖബിംബം തെളിയേണേ
ജനപാലിനി സുഖകാരിണി ദേവീ പാദം തേടി
നാമം ഉരിയാടി വരവായി ഞാനും അമ്മേ.....
കൊടുങ്ങലൂരമ്മേ......

മായേ ശിവബാലേ ജഗദംബേ കനിയേണേ
തായേ വരമേകാന്‍ മുഖബിംബം തെളിയേണേ
ജനപാലിനി സുഖകാരിണി ദേവീ പാദം തേടി
നാമം ഉരിയാടി വരവായി ഞാനും അമ്മേ..... അമ്മേ.....

എട്ടുദിക്കു ഞെട്ടുമാറു അട്ടഹാസമോടെ വന്നു
ദുഷ്ടചിന്ത നിഗ്രഹിക്കും മുത്തുമാരി (2)
താരകമണി ഹാരമണിയും ഈശ്വരിയല്ലേ
കാഞ്ചനമുകില്‍ ചേല ചാര്‍ത്തും കണ്ണകിയല്ലേ
ദേവീ അഭയാംബേ സ്വരസൂനം ഏകാമമ്മേ

മായേ ശിവബാലേ ജഗദംബേ കനിയേണേ
തായേ വരമേകാന്‍ മുഖബിംബം തെളിയേണേ

സൂര്യബിംബതാപമാര്‍ന്നു ശ്രീലകം തുറന്നു വന്നു
ആമയങ്ങള്‍ ദൂരെ നീക്കും ശ്രീ കുരുംബേ(2)
സാധകരുടെ ആധി തീര്‍ക്കും ശ്രീധരിയല്ലേ
ആശ്രിതരുടെ വ്യാധി മാറ്റും ഔഷധമല്ലേ
ദേവീ അഭയാംബേ തിരുപാദം തേടാമമ്മേ ...
കൊടുങ്ങലൂരമ്മേ.

മായേ ശിവബാലേ ജഗദംബേ കനിയേണേ
തായേ വരമേകാന്‍ മുഖബിംബം തെളിയേണേ
ജനപാലിനി സുഖകാരിണി ദേവീ പാദം തേടി
നാമം ഉരിയാടി വരവായി ഞാനും അമ്മേ.....
കൊടുങ്ങലൂരമ്മേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts