അടികൾ തൊഴാം സ്വാമി
ശ്രീ മുരുക ഭക്തി ഗാനങ്ങൾ
Adikal Thozhaam Swami (Sree Muruka Bhakti Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:52.
അടികള്‍ തൊഴാം സ്വാമീ കനിയണേ
സാക്ഷാല്‍ കാര്‍ത്തികേയനുള്ളില്‍ നിറയണേ
തിരുകടാക്ഷം എന്നില്‍ വീഴണേ - എന്നും
തൊഴുന്നു ഞാന്‍ ദേവാ വേലയ്യാ...
(അടികള്‍)

പഴനിമലക്കുടയില്‍ അയ്യാ പാല്‍ക്കാവടിയാടി വരാം
സ്വാമിമലയില്‍ അയ്യാ ദിനവും ശരവണനെ തേടിവരാം
മനസ്സിന്‍ മലയില്‍ ഹരോഹര വളര്‍ത്താം ഞാന്‍ ശ്രീമുരുകാ
വളര്‍ത്തിയ മന്ത്രങ്ങളാല്‍ എന്നെന്നും നിനക്കഭിഷേകം ചെയ്യാം
(അടികള്‍)

സമയമയില്‍ച്ചിറകില്‍ ഞങ്ങള്‍ സംസാരം കടന്നിടുമ്പോള്‍
മോക്ഷദായകനാം സ്വാമീ, സകലതിനും സാക്ഷി നീയേ
ജനനമരണ പാപപുണ്യഫലങ്ങള്‍ പങ്കുവച്ചാല്‍
എനിക്കവകാശപ്പെടാന്‍ ദേവാ ഒന്നുമൊന്നും കാണരുതേ
(അടികള്‍)






 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts