ഗസല്‍ മൈന പാടുന്നു
അന്നു പെയ്ത മഴയിൽ
Gazal Maina Padunnu (Annu Peytha Mazhayil)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍പി ജയചന്ദ്രൻ
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:55.

ഗസൽ മൈന പാടുന്നു അകലെ (2)
മനസ്സിലെ പ്രണയത്തിൻ രാഗം
ഗസൽ മൈന പാടുന്നു അകലെ
നേർത്ത നിലാവിൽ ജനുവരിത്തണുപ്പിൽ
ഓർമ്മകളുണർത്തും രാഗം (2)
ഗസൽ മൈന പാടുന്നു അകലെ

പൊന്നാമ്പൽ പൂക്കുന്ന പൊയ്കക്കുമക്കരെ
എന്നേയും കാത്തിരിക്കുന്നു (2)
ആരോ പിന്നെയും കാത്തിരിക്കുന്നു
വാസനതാമ്പൂലം ഒരുക്കുന്നു അവൾ മെല്ലെ
വളയിട്ട കൈകളാൽ വിളിക്കുന്നു (2)
(ഗസൽ മൈന ....)

പൊൻ തൂവൽ ചായുന്ന സ്വപ്നങ്ങൾക്കേകുവാൻ
ചെമ്പകം കോർത്തെടുക്കുന്നു (2)
ആരോ ചുംബനം കാത്തിരിക്കുന്നു
താരിളം കസവിട്ട് ഒരുങ്ങുന്നു അവൾ മെല്ലെ
തഴുതിട്ട മാനസം തുറക്കുന്നു (2)
(ഗസൽ മൈന ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts