നാട്ടുമാവിൽ ഊയലാടി
അന്നു പെയ്ത മഴയിൽ
Nattumavil Ooyaladi (Annu Peytha Mazhayil)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍പി ജയചന്ദ്രൻ ,സിന്ധു
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:55.
 
നാട്ടുമാവിൽ ഊയലാടി വന്ന തെന്നലേ
കൂട്ടു കൂടി നീ പകർന്നു സ്നേഹമിന്നലെ (2)
ഇടവമാസ മഴയിൽ നാം പതിയെയന്നു നനയവേ
ഈറനായ എന്റെ മനസ്സു നീ കവർന്നുവോ
(നാട്ടുമാവിൽ...)

ഓട്ടുവളയണിഞ്ഞ നിന്റെ പാട്ടു കേൾക്കുവാൻ
ഉമ്മറത്തു വന്നു ഞാനിരുന്നതോർക്കുമോ (2)
പാൽക്കുടം തുളുമ്പി നിന്ന സ്വർണ്ണസന്ധ്യയിൽ
പാരിജാതം പോലെ നീ വിരിഞ്ഞതല്ലയോ
അത്രമേലെനിക്കു നിന്നെ ഇഷ്ടമല്ലയൊ
ഇത്ര നാളും നിന്നെ മാത്രം കാത്തതല്ലയോ
(നാട്ടുമാവിൽ...)

നെൽവയൽ വരമ്പിലന്നു നമ്മളിരുവരും
പൊൻ കിനാവു കണ്ടിരുന്നതോർമ്മയില്ലയോ (2)
പ്രാവുകൾ പറന്നു വന്ന പൗർണ്ണമാസിയിൽ
പുള്ളുവന്റെ മന്ത്രവീണ മൂളിയില്ലയോ
ഇത്ര നാൾ കഴിഞ്ഞു നമ്മൾ ദൂരെയെങ്കിലും
ഇന്നുമെന്റെ മനസ്സു നിന്റെ സ്വന്തമല്ലയോ
(നാട്ടുമാവിൽ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts