സ്നേഹിച്ചു പോയി ഞാന്‍
അന്നു പെയ്ത മഴയിൽ
Snehichu Poyi Njan (Annu Peytha Mazhayil)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍സിന്ധു
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:56.
 
സ്നേഹിച്ചു പോയി ഞാൻ നിന്നെ
ഏറേ മോഹിച്ചു പോയി ഞാൻ നിന്നെ (2)
മറക്കരുതേ വേർപിരിയരുതേ (2)
മനസിന്റെ മണിവാതിൽ അടയ്ക്കരുതേ
(സ്നേഹിച്ചു പോയി...)

നാമൊത്തു ചേർന്നപ്പോൾ ആത്മാവിലായിരം
വാസന്തമായിരുന്നല്ലോ (2)
നീയെന്റെ സ്വന്തമായ് തീരേണമെന്നു ഞാൻ
മോഹിക്കയായിരുന്നല്ലോ എല്ലാം
ഓർമ്മകൾ മാത്രമാണല്ലോ
(സ്നേഹിച്ചു പോയി...)

മാറോട് ചേർക്കുമ്പോൾ മൺവീണ പോലെന്റെ
മാനസമുണർന്നിരുന്നല്ലോ (2)
ആശിച്ച മാത്രയിൽ നിന്നടുത്തെത്തുമ്പോൾ
ആനന്ദമായിരുന്നല്ലൊ നീയെൻ
ആശ്വാസമായിരുന്നല്ലോ
(സ്നേഹിച്ചു പോയി...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts