മടിമേലിരുത്തീട്ടും
ആലോലം പൂവേ
Madimelirutheettum (Aalolam Poove )
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംലോല കേശവൻ
ഗാനരചനകെ എ മനോജ്
ഗായകര്‍ലോല കേശവൻ ,മിനി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:57.
 
ആ..ആ...ആ...ആ...ആ...ആ...
ഓ...ആരീരം രാരീരോ ആരീരം രാരോ
ആരീരം രാരീരോ ആരീരം രാരീരോ
മടിമേലിരുത്തീട്ടും മാറോട് ചേർത്തിട്ടും
എന്നുണ്ണിക്കുഞ്ഞേ നീ എന്തേ ഉറങ്ങീലാ (2)
ആ.. താരാട്ടു പാടീട്ടും താളത്തിൽ കൊഞ്ചീട്ടും
എൻ മണിക്കുഞ്ഞേ നീ എന്തേ ഉറങ്ങീലാ
ഓ...ആരീരം രാരീരോ ആരീരം രാരോ
ആരീരം രാരീരോ ആരീരം രാരീരോ

ആറ്റുനോറ്റമ്മയിരുന്നു കൈവന്ന പുണ്യമല്ലേ
അച്ഛനോ ഉണ്ണിയ്ക്കായ് നോമ്പുകൾ നോറ്റതല്ലേ
ആ....ഉണ്ണിക്കൈകാൽ വളരാൻ നേർച്ചകൾ നേരേണം
ആയുരാരോഗ്യം നൽകി കാക്കണേ തമ്പുനാനേ
ഓ...ആരീരം രാരീരോ ആരീരം രാരോ
ആരീരം രാരീരോ ആരീരം രാരീരോ

ബാലശാപങ്ങളും ഒക്കെയൊഴിയേണം
എന്നുണ്ണിക്കുഞ്ഞിനായ് നാവോറൂ പാടേണം
ആ.. സ്നേഹത്തോടെന്നെന്നും കണ്മണീ നീ വളര്
അച്ഛനുമമ്മയ്ക്കും ഓമനയായ് നീ വളര്
(മടിമേലിരുത്തീട്ടും...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts