ഹംദും സമദും
ഖൽബാണ് ഫാത്തിമ
Hamdum Samadum (Khalbanu Fathima)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംതാജുദ്ദീൻ വടകര ,കുഞ്ഞിമൂസ
ഗാനരചനനാസർ
ഗായകര്‍അഫ്‌സല്‍ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:58.
 
ഹംദും സമദും നീ അള്ളാ
ഹർഷിൻ ഒളിവേ യാ അള്ളാ
റബ്ബന റബ്ബന യാ റബ്ബീ
റബ്ബന റബ്ബന യാ റബ്ബീ

ഞാനറിയാതെയെനിക്കേകിയീ ജന്മം
ഏക ഇലാഹീ യാ അള്ളാ
നൊമ്പരമേറെ സഹിച്ചെന്റെ പൊന്നുമ്മ
എന്നെ വളർത്താൻ യാ അള്ളാ
മസ്ജിദിൽ രാവേറെ നിന്നോടൊത്തു ഞാൻ
ഇടനെഞ്ചിൻ വേദന ചൊല്ലിക്കരഞ്ഞു
ഇടനെഞ്ചിൻ വേദന മാത്രം
അള്ളാ യാ അള്ളാ
അള്ളാ യാ അള്ളാ
(അബ്ദും സമദും .....)

ഇബിലിസീൻ കൈ പിടിച്ചു ദുനിയാവ് താണ്ടി
ഇഹലോക സുഖങ്ങളിൽ ഇടം തേടിയലഞ്ഞു
മരണത്തെ ഓർക്കും നിമിഷങ്ങളില്ലാ
മതി മറന്നു ഞാൻ കഴിഞ്ഞുള്ള കാലം
പിഴവുകളെല്ലാം മാപ്പാക്കി തരണേ
ആലമുൽഖൈബായോനേ
അള്ളാ മാപ്പാക്കി നൽകിടണേ
അള്ളാ യാ അള്ളാ
അള്ളാ യാ അള്ളാ
(അബ്ദും സമദും .....)

സത്യദീനിൻ പൊരുളറിഞ്ഞു ഞാനേറെ മാറി
സുബ്ഹാനെ വണങ്ങുന്നു നീറും ഖൽബുമായ്
ആരംഭ ത്വാഹ തൻ ഉമ്മത്തിയായി
ഈ ജന്മം നൽകിയ രാജാധിരാജാ
മൗത്തിന്റെ നേരത്തും ഉമ്മത്തികൾക്കായ്
തേങ്ങിയ ത്വാഹ തൻ വഴിയേ
അള്ളാ എന്നെയും ചേർത്തിടേണേ
അള്ളാ യാ അള്ളാ
അള്ളാ യാ അള്ളാ
(അബ്ദും സമദും .....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts