പതിയേ നീ
കുയിലേ കുയിലേ
Pathiye Nee (Kuyile Kuyile)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംമോഹന്‍ സിതാര
ഗാനരചനആശ രമേഷ്
ഗായകര്‍പി ഉണ്ണികൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:59.

 പതിയെ നീ വന്നെന്നരികിൽ നിൽക്കുമ്പോൾ
പകുത്തു തന്നെൻ മനം നിനക്കു വേണ്ടി..... നിനക്കു വേണ്ടി (2)
അരികെ..... അരികെ അഴകെഴും സ്വപ്നത്തിൻ ഓർമകൾ
നിറനിലാവിൽ നീന്തി കുളിച്ചു തോർത്തി
(പതിയെ നീ ...)

വെറുതേ പിച്ചകപ്പൂ നുള്ളി നിന്നൊരു
നറുനിലാവെന്തിനോ കൊതിച്ചു പോയി.... കൊതിച്ചു പോയി
വെറുതേ പിച്ചകപ്പൂ നുള്ളി നിന്നൊരു
നറുനിലാവെന്തിനോ കൊതിച്ചു പോയി
അതു നിന്റെ അധരത്തിൽ ആ...ആ..ആ...
അതു നിന്റെ അധരത്തിൽ അമൃതമായെത്തിയ
ചുടുചുംബനത്തിന്റെ മധുരമാണോ മധുരമാണോ
(പതിയെ നീ ...)

പതിയേ നിൻ കാൽച്ചിലങ്കകൾ പാടുന്നു
പകുത്തു തരാമെൻ മനം നിനക്കായി ...മനം നിനക്കായ്
പതിയേ നിൻ കാൽച്ചിലങ്കകൾ പാടുന്നു
പകുത്തു തരാമെൻ മനം നിനക്കായ്
തനിയേ നീയൊന്നും ആ...ആ...ആ..
തനിയേ നീയൊന്നും പറയാതെ പോയപ്പോൾ
അഴകിന്റെ തൂവൽ കൊഴിഞ്ഞു പോയി..കൊഴിഞ്ഞു പോയി
(പതിയെ നീ ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts