കുങ്കുമാർച്ചന
അമ്മെ ശരണം
Kumkumaarchana (Amme Saranam)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംഭൂപാളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:00.
കുങ്കുമാർച്ചന ചെയ്തു സന്ധ്യകൾ
സായൂജ്യംകൊണ്ടീടും കുടജാദ്രിയിൽ
കുടികൊള്ളുമംബികേ നിന്റെ പദാന്തികേ
അടിയനിതാ വന്നു നില്‌പൂ, നിന്റെ-
യടിയിണയിൽ കാഴ്ചവയ്പൂ
(കുങ്കുമാർച്ചന)

അംബികേ മൂകാംബികേ
ത്ര്യംബകേ നാദാത്മികേ
അംബികേ മൂകാംബികേ
ത്ര്യംബകേ നാദാത്മികേ

നിൻ ദർശനം നേടി എൻ കണ്ണു കുളിരണം
നിൻ കീർത്തനം പാടി ഉൾക്കണ്ണു തെളിയണം
നിന്റെ ത്രിമധുര മാധുരിയനുപദം
നിത്യവും ശിവേ! ശ്രീ വിടർത്തണം
ശ്രീ വിടർത്തണം (അംബികേ)

നിൻ മടിതന്നിൽ നീ എന്നെയിരുത്തണം
കൈപിടിച്ചെന്നെ നീ ഒന്നെഴുതിക്കണം
മൗനദുഃഖങ്ങളെ ഗാനമായ് മാറ്റുവാൻ
ജ്ഞാനയോഗി! നീ ത്രാണിയേകണം
ത്രാണിയേകണം (അംബികേ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts