ചോറ്റാനിക്കര കാത്തരുളും
അമ്മെ ശരണം
Chottinakkara kaatharulum (Amme Saranam)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംഹരിതപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:00.
ചോറ്റാനിക്കര കാത്തരുളീടുന്ന
കീർത്തിയേറും കാർത്ത്യായനീ
ചൈതന്യം ചിന്തും ചിത്രവിളക്കായെൻ
ഹൃത്തിൽ നീ നിത്യം വാഴണേ
എന്റെ ഹൃത്തിൽ നീ നിത്യേ വാഴണേ
(ചോറ്റാനിക്കര)

പവിഴമല്ലിത്തറയിൽ വാഴും
പാവനസ്നേഹമല്ലോ നീ
യക്ഷിപോൽ ദുഃഖങ്ങൾ വരികിലും
രക്ഷിക്കും ദുർഗ്ഗയല്ലോ നീ
കാത്തുരക്ഷിക്കും ദുർഗ്ഗമല്ലോ നീ
(ചോറ്റാനിക്കര)

ആശ്രിതർക്കായമൃതും നൽകീടും
അക്ഷയപാത്രമല്ലോ നീ
മകം തൊഴാൻ എന്നെ വിളിച്ചിടും
മഞ്ജുളഗാത്രിയല്ലോ നീ
സർവ്വമംഗളദാത്രിയല്ലോ നീ
(ചോറ്റാനിക്കര)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts