ചോറ്റാനിക്കര കാക്കും
അമ്മെ ശരണം
Chottanikkara kaakkum (Amme Saranam)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലളിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:00.
ചോറ്റാനിക്കര പോറ്റും
ചണ്ഡികാദേവിക്ക് മണ്ഡത്തിൽ പാട്ട്
ബ്രഹ്മാണ്ഡഭാണ്ഡോദരിയാകുമമ്മയ്ക്ക്
ബ്രാഹ്മണീയമ്മപ്പാട്ട്...
പ്രിയമേറും ബ്രാഹ്മണീയമ്മപ്പാട്ട്...
(ചോറ്റാനിക്കര)

നിറപറയും നിലവിളക്കും കുരുത്തോലയും
മണ്ഡപത്തിൽ നറുനിറം പകർന്നു...
ശാസ്താവിനോടൊത്തു രാജരാജേശ്വരി
ആസ്ഥാനപീഠത്തിലമർന്നു...
പൂജകൾ നേദ്യവാദ്യങ്ങൾ നുകർന്നു...
(ചോറ്റാനിക്കര)

കേശാദിപാദാദി കീർത്തനങ്ങൾ കേട്ട്
ഈശ്വരിതൻ മനം കുളിർന്നു...
അഞ്ജലീബദ്ധരായ് നിന്നിടും ഭക്തരിൽ
അമ്മതൻ തൃക്കൺ പതിഞ്ഞു...
ഏവർക്കും ജന്മസാഫല്യം പകർന്നു...
(ചോറ്റാനിക്കര)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts