ഗോവിന്ദ രാമ രാമ
നാമാർച്ചന
Govinda Rama Rama (Namaarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:05.

ഗോവിന്ദ രാമ രാമ ഗോപാലകൃഷ്ണാ നിൻ മെയ്
കാണുമാറരുളേണം ഗോവിന്ദ

അമ്പാടി തന്നിൽ മേവും ഉമ്പർനായകാ നിൻ മെയ്
അൻപിനാൽ കാണാകേണം ഗോവിന്ദ

ആവോളം കൂപ്പുന്നേൻ ഞാൻ ദേവകിദേവി പെറ്റ
ദേവേശ ദേവ ദേവ ഗോവിന്ദാ

ഇച്ഛയില്ലെനിക്കിനി ത്വൽ ചരണങ്ങളൊഴിഞ്ഞ-
തച്യുത മറ്റില്ലേതും ഗോവിന്ദ

ഈരേഴു ലോകമെല്ലാം ഈരടിയായ് അളന്ന
ഈശനെ വാമനനേ ഗോവിന്ദ

ഉള്ളത്തിൽ കാണാകേണം മുല്ലപ്പൂങ്കുഴലാളേ
ഉള്ളഴിക്കുന്ന നിൻ മെയ് ഗോവിന്ദ

ഊതുന്ന കുഴലുമായ് പീതാംബരത്തോടെന്റെ
ചേതസ്സിൽ കാണാകേണം ഗോവിന്ദ

എണ്ണു രണ്ടായിരം മൈക്കണ്ണിമാർ ഭുജിക്കുന്ന
നിന്നെ ഞാൻ കണ്ടീടാവൂ ഗോവിന്ദ

ഏണാങ്കൻ തന്നെ വെല്ലും ചേണാർന്ന തിരുമുഖം
ചേതസ്സിൽ കാണാകേണം ഗോവിന്ദ

ഐശ്വര്യദായകനേ കൈയ്യിതാ കൂപ്പുന്നേ ഞാൻ
നീയൊഴിഞ്ഞില്ല ഗതി ഗോവിന്ദ

ഒന്നിടവിട്ട് ഗോപസുന്ദരിമാരോടൊപ്പം
ഒന്നിച്ചു കളിച്ചൊരു ഗോവിന്ദ

ഓരോരോ ലീല പൂണ്ടു കാരുണ്യം കൊണ്ടും ധർമ്മം
പാലിച്ചു വസിച്ചൊരു ഗോവിന്ദ

ഔഷധമിനി പൂണ്ട വൃന്ദാവനത്തിലെല്ലാം
ഘോഷമായ് ലീല ചെയ്ത ഗോവിന്ദ

അംബോജലോഭ കൃഷ്ണ ശംഖുപൂജിത ദേവ
അൻപിനാൽ കാണാകേണം ഗോവിന്ദ

അച്യുത നിൻ ചരിത്രം അത്ഭുതം ദിനം തോറും
ഉച്ചരിക്കായ് വരണം ഗോവിന്ദ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts