സ്വരജന്മം
അഗ്രേ പശ്യാമി
Swarajanmam (Agrepashyaami)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:07.

ആ...ആ....ആ....ആ....
സ്വരജന്മം തോറും ഞാൻ കാത്തു നിന്നൂ
വരജന്മം വനമാല കോർത്തു നിന്നു (2)
നേരിൽ കണ്ടില്ല നേരേ കണ്ടില്ല (2)
അരയാലില നെഞ്ചൊരമ്പാടിയാക്കിയ
താരസ്വര തനിരൂപം
ഇതോ ഗുരുവായൂർ കൃഷ്ണേന്ദു ദീപം
(സ്വരജന്മം തോറും ഞാൻ...)

മുളംതണ്ടു പാടുന്നതെല്ലാം
മൂളി മൂളി പഠിക്കുകയായിരുന്നു (2)
തള വള കളകാഞ്ചിയെല്ലാം
താളം പറഞ്ഞന്നു തന്നു (2)
ഗോപനെ കാണാത്ത ഗോപികാ ദുഃഖമായ്
ഗോപുര ദ്വാരത്തിൽ വന്നു
ദ്വാപരം നടയടച്ചെൻ മുന്നിൽ നിന്നു
(സ്വരജന്മം തോറും ഞാൻ...)

മയില്‍പ്പീലി ചൂടുന്ന രാഗം
മോഹ കൃഷ്ണ മോഹനമായിരുന്നു (2)
അരമണി പെണ്മണിയോഗം
വൃന്ദാവന സാരംഗ നുകർന്നു (2)
മേൽ സ്ഥായിയേറുന്ന നാദാനുഭാവമായ്
മേല്‍പ്പത്തൂർ മണ്ഡപം ചേർന്നു
മരതക മണിവർണ്ണൻ മറഞ്ഞന്നും നിന്നു
(സ്വരജന്മം തോറും ഞാൻ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts