പഴം വെണ്ണ
അഗ്രേ പശ്യാമി
Pazham Venna (Agrepashyaami)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:07.

 പഴം വെണ്ണ പഞ്ചാര വേണോ
പ്രാർത്ഥന തൊഴുകൈ താമര വേണോ (2)
ഹൃദയം കുതിർന്ന ഗാനം വേണോ
പൂജ ഉദയാസ്തമനം വേണോ
(പഴം വെണ്ണ...)

പുരുഷ സൂക്താർച്ചന തേൻ പാന വേണോ
തിരുമുടി മാല വേണോ
പുഷ്പക ത്രിക്കൈകല വേണോ (2)
നീലാജ്ഞന മക മണിവർണ്ണനെന്റെ
കളഭ മുഴുക്കാപ്പു വേണോ
കളഗീത കളഭ മുഴുക്കാപ്പു വേണോ
തേനൊലിക്കും മുരളിക തേടുന്ന
ഗാനമായിന്നണയുന്നു ഭാവന
ജ്ഞാന സന്താന ഗോപാലമാകുന്ന
പാന പാടുന്നു പൂന്താന കാമന (2)
(പഴം വെണ്ണ...)

നളപാക മാനസ നൈവേദ്യം വേണോ
കേളി കൈകൊട്ടു വേണോ
ശ്രീ നെയ്ത പള പള പട്ടു വേണോ (2)
അഷ്ടമി രോഹിണി ആൺ തരിക്കെന്തേ
അഷ്ടപദി പ്രാതൽ വേണോ
മൃഷ്ടാന്നം അഷ്ടപദി പ്രാതൽ വേണോ
ഗീതഗോവിന്ദമാടുന്ന കൃഷ്നനെ
രാധയായിന്നലിയുന്നു ജീവിതം
മാധവാ ഹരേ ആദിനാരായണ
പീത പൊന്നാട തുന്നുന്നു കാമിതം
(പഴം വെണ്ണ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts