നന്ദഗോപൻ
അഗ്രേ പശ്യാമി
Nandhagopan (Agrepashyaami)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംബഹുധാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:07.
 
നന്ദഗോപൻ മകൻ ഗോപനന്ദൻ
നന്ദിനി പൈമ്പാൽ നൊന്ത കള്ളൻ
നീലക്കടമ്പിൻ പൂംചേലു കള്ളൻ
ഗോപീ നീന്തും തടവിൻ പൂഞ്ചേല കള്ളൻ
(നന്ദഗോപൻ....)
കള്ളൻ കണ്ണൻ കള്ളക്കണ്ണൻ

രാഗസ്വയംവര രാജ്യ വിദർഭയിൽ
രുഗ്മിണി മാനസ മാരനേകൻ
ഹരിനാമം കേട്ടു ചിരിക്കുന്നവൻ
കണ്ണപഹരിക്കുന്നവൻ ഉണ്ണിക്കണ്ണൻ
കണ്ണൻ രാധാ രാഗക്കണ്ണൻ
(നന്ദഗോപൻ....)

പാരിജാതക്കൊതി ചൂടുന്ന ഭാമ തൻ
പരിഭവം ചോർത്തുന്ന ചോരനേകൻ
കൃഷ്ണ തൻ മാനത്തെ മാനിച്ചവൻ
വിണ്ണലങ്കരിക്കുന്നവൻ വെണ്ണക്കണ്ണൻ
കണ്ണൻ ഗാഥാ മോദക്കണ്ണൻ
(നന്ദഗോപൻ....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts