ആദിവിനായകനും
ശിവം ശിവകരം ശാന്തം
Aadivinayakanum (Shivam Shivakaram Shantham)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 05 2024 04:07:29.
ആദിവിനായകനും അയ്യനും മുരുകനും
അച്ഛനും അമ്മയും കൂടീ...
പണ്ടുതൊട്ടൊരുമിച്ചു വാഴുന്ന തറവാട്
പാവക്കുളം തറവാട്...
അവരുടെ പട്ടയത്തില്‍പ്പെടുന്നതീ നാട്...

പുറം പണിക്കാളിനെ വേണമെന്നറിയാതെ
വെറുതേ ഞാന്‍ തിരുമുറ്റത്തണഞ്ഞു...
വിരിമുറ്റമടിയ്ക്കാനും മലര്‍മാലക്കൊരുക്കാനും
വിളക്കുകള്‍ കൊളുത്താനും നിറുത്തീ..
എന്നെ അരി അളന്നെടുക്കാനും
അരവണ ഒരുക്കാനും അന്നദാനപ്രഭു തന്നെ നിറുത്തീ...
ക്ഷിപ്രപ്രസാദി ഈ ഗൃഹനാഥന്‍
അമ്മ ശ്രീപാര്‍വ്വതിയാം തമ്പുരാട്ടീ...

പറയെടുക്കാനപ്പന്‍ പോകുമ്പോള്‍
ഞാന്‍ തന്നെ പതിവായി വിളക്കെടുക്കേണം
ധനുമാസപ്പിറന്നാളില്‍ സുമംഗലി പാട്ടിലെന്‍
ഹൃദയത്തിന്‍ തുടിതാളം വേണം
പിന്നെ കഴകത്തിന്‍ ചുമതല കരുതലോടേല്‍ക്കണം
പുലരിയില്‍ തുയിലുണര്‍ത്തേണം
കുടികെട്ടി വാഴാന്‍ ഇടം തന്നൂ...
അപ്പന്‍ കുടികിടക്കവകാശം പതിച്ചു തന്നൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts