നാരങ്ങാ
ശിവം ശിവകരം ശാന്തം
Naranga (Shivam Shivakaram Shantham)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ശുഭരഞ്ജിനി
രാഗംപുന്നഗവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: April 14 2024 14:23:29.
നാരായണീ ദേവീ നിൻ തിരുമുറ്റത്ത്
നാരങ്ങാ ദീപം കൊളുത്തി വെച്ചൂ...
നാമം ജപിക്കുന്ന ഞങ്ങൾ തൻ ദുഃഖങ്ങൾ
നാനാതരത്തിലും നീക്കീടണേ...

ദേവീ ശരണം
അമ്മേ ശരണം

നാരങ്ങാ വിളക്കു വെച്ചൂ നാമങ്ങൾ ഉരുക്കഴിച്ചൂ
നാൾതോറും ദുർഗേ ഭഗവതി നിന്നെ ധ്യാനിച്ചു...
രാഹുദോഷം ഒഴിയേണം രാശിയിന്നു തെളിയേണം
കാലക്കേടുകൾ തീരണം അമ്മേ കാത്തരുളേണം...

വിഘ്‌നങ്ങൾ ഒഴിയേണം ഗണനാഥാ നിൻ കൃപയാൽ
ശനിദോഷം മാറേണം ശാസ്താവിൻ തിരുവരുളാൽ
ഗൃഹദോഷം തീരേണം ശിവ പാർവ്വതി ഭജനത്താൽ
നിത്യാധനമരുളേണം ഗുരു മൂർത്തേ നിൻ നിനവാൽ...

അമ്മേ നാരായണാ
ദേവീ നാരായണാ
ലക്ഷ്മി നാരായണാ
ഭദ്രേ നാരായണാ

ഋണു മുക്തി വരുത്തേണം ഋഷി പൂജിതൻ നിൻ താതൻ
അന്നം തന്നലിയേണം അഭയാംബികയെൻ അമ്മാ
മരണ ഭയം മാറേണം മൃത്യുംഞ്ജയ സന്നിധിയിൽ
ശരണാഗത രക്ഷകരേ കുനിയാം ഞാൻ ചേവടിയിൽ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts