പാവന മൃദു
ശിവം ശിവകരം ശാന്തം
Pavana mrudu (Shivam Shivakaram Shantham)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: April 14 2024 14:29:29.
പാവനമൃദു പാദം പനിനീരായി കഴുകാം ഞാൻ
പാവക്കുളത്തപ്പാ... ശരണം
പനിനീരിലടിയന്റെ മിഴിനീരു പൊഴിയുമ്പോൾ
അറിയണം നീയെന്റെ ഹൃദയം
അതിൽ അലതല്ലി തിളയ്ക്കുന്ന കദനം

അളവറ്റു നീ തന്ന സൗഭാഗ്യമൊക്കെ ഞാൻ
അവിവേക ചുഴികളിൽ കളഞ്ഞൂ
ഞാനെന്ന ഭാവത്തിൻ ലഹരിയിലാണ്ടു ഞാൻ
കൂരിരുൾ കയങ്ങളിൽ അലഞ്ഞൂ
പരംപെരുൾ പെരുമാളെ മാപ്പ്
എന്റെ പാവക്കുളത്തപ്പാ മാപ്പ്...

അവിടുന്ന് വാഴുമീ ശ്രീകോവിൽ കണ്ടിട്ടും
തലതാഴ്ത്താതഹങ്കാരം തടഞ്ഞൂ
വഴിനടക്കുമ്പോഴും ഒരു നോക്കു കാണാതെ
വഴിപിഴച്ചീ മകൻ വലഞ്ഞൂ...
വരദാന പ്രഭുവേ നീ നോക്കൂ
എന്റെ വെറും കൈയ്യിൽ ഒരു വട്ടം നോക്കൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts