ആലിലക്കണ്ണനെ
പൊന്മുരളി
Alilakannane (Ponmurali)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2021 08:57:33.
കരാര വിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശ യന്തം
വടസ്യ പത്രസ്യ പുടേശയാനം
ബാലം മുകുന്ദം മനസ്സാ സ്മരാമി

ആലില കണ്ണനേ കുമ്പിടുന്നൂ
ആമയങ്ങള്‍ ചൊല്ലി കേണിടുന്നൂ
ആരോരുമില്ലെന്നു തോന്നുന്ന നേരത്തു
ആശ്വാസം നല്‍കുന്നൊരാശ്രയം നീ

ഓരോരോ ദുരിതങ്ങള്‍ തേടി വന്നെത്തുമ്പോള്‍
ഓമന കണ്ണാ നിന്‍ പാദം ശരണം
കാലിണ വന്ദിക്കും എന്‍ കണ്ണില്‍ നിറയുന്നു
കാല്‍ വിരല്‍ നുണയും നിന്‍ ദിവ്യരൂപം

ജന്മങ്ങളായി ഞാന്‍ വെണ്ണ നേദിച്ചീടും
കണ്ണനല്ലേ എന്‍റെ ഉണ്ണിയല്ലേ
പുഞ്ചിരി പൂ നിലാ പാലൊളി തൂകിയെന്‍
ഉള്ളില്‍ തെളിഞ്ഞു കളിയാടു നീ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts