മടങ്ങാൻ അല്ല ഞാൻ
പൊന്മുരളി
Madangaan allanjaan (Ponmurali)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംദ്വിജാവന്തി
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2021 08:59:05.
മടങ്ങാനല്ല ഞാന്‍ വന്നതീ നടയിലെ
ശിലയാകാനല്ലോ....
പ്രളയം വരെ നിന്നെ കണികണ്ടുണര്‍ന്നെന്‍റെ
ദുരിതമാകറ്റാനല്ലോ കൃഷ്ണാ...
കദനമകറ്റാനല്ലോ.....

കൃഷ്ണ! ഹരേ! ജയ! കൃഷ്ണ ഹരേ! ജയ!
കൃഷ്ണ! ഹരേ! ജയ! കൃഷ്ണ ഹരേ!

നാമസങ്കീര്‍ത്തന ധാരയില്‍ എന്‍റെ
നാസ്തിക ഹൃദയമുടഞ്ഞൂ...
പ്രേമവിലോലനായി നീ തീര്‍ത്ത രാഗത്തില്‍
പ്രപഞ്ചവും ഞാനുമലിഞ്ഞൂ കൃഷ്ണാ..
പ്രപഞ്ചവും ഞാനുമലിഞ്ഞൂ...

കൃഷ്ണ! ഹരേ! ജയ! കൃഷ്ണ ഹരേ! ജയ!
കൃഷ്ണ! ഹരേ! ജയ! കൃഷ്ണ ഹരേ!

ഏകാദശി സന്ധ്യ നീട്ടിയ പുണ്യം
ആത്മാവിലൂറിയ നേരം..
ഏതോ ധ്യാനാനുഭൂതിയില്‍ മുങ്ങി
ഞാനാ നടയിലിരുന്നൂ കണ്ണാ
നീയെന്‍ മടിയിലമര്‍ന്നൂ

കൃഷ്ണ! ഹരേ! ജയ! കൃഷ്ണ ഹരേ! ജയ!
കൃഷ്ണ! ഹരേ! ജയ! കൃഷ്ണ ഹരേ!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts