അന്നലിട്ട പൊന്നൂഞ്ഞാലിൽ
ഉത്സവഗാനങ്ങള്‍ (രണ്ട്)
Annalitta Ponnoonjaalil (Ulsava Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍എസ് ജാനകിദേവി ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:34.

അന്നലിട്ട പൊന്നൂഞ്ഞാലില്‍ കന്നിത്തുമ്പി ആടാന്‍ വാ
ഇന്നുണര്‍ന്ന ചിത്തിരപ്പൂവില്‍ പുത്തരിച്ചോറുണ്ണാന്‍ വാ
അന്നലിട്ട പൊന്നൂഞ്ഞാലില്‍ കന്നിത്തുമ്പി ആടാന്‍ വാ
ഇന്നുണര്‍ന്ന ചിത്തിരപ്പൂവില്‍ പുത്തരിച്ചോറുണ്ണാന്‍ വാ
താണിരുന്നാടാന്‍ വാ താളമിട്ടു പാടാന്‍ വാ
താണിരുന്നാടാന്‍ വാ താളമിട്ടു പാടാന്‍ വാ
തെയ്യം തെയ്യം തെയ്യം തെയ്യം തെയ്യം തെയ്യം
തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് താ
(അന്നലിട്ട )

തക്കയിട്ടു താലിയിട്ടു തത്തക്കിളി ചേലയിട്ട്
എന്റെകൂടെ ഓടിവരും ഉത്രാടക്കാറ്റേ
തക്കയിട്ടു താലിയിട്ടു തത്തക്കിളി ചേലയിട്ട്
നിന്റെകൂടെ ഓടിവരും ഉത്രാടക്കാറ്റ്
ആ കാറ്റിന്റെ കയ്യില് മാനത്തെ തമ്പുരാന്‍
തുമ്പിക്ക് നല്‍കിയൊരോണമുണ്ടേ
ആ കാറ്റിന്റെ കയ്യില് മാനത്തെ തമ്പുരാന്‍
തുമ്പിക്ക് നല്‍കിയൊരോണമുണ്ട്
ഓണമുണ്ടുടുക്കാന്‍ വാ ഓടക്കുഴലൂതാന്‍ വാ
ഓണമുണ്ടുടുക്കാന്‍ വാ ഓടക്കുഴലൂതാന്‍ വാ
തെയ്യം തെയ്യം തെയ്യം തെയ്യം തെയ്യം തെയ്യം
തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് താ
(അന്നലിട്ട )

തുമ്പത്തള കാലിലിട്ട് തണ്ട് വെട്ടി തൊങ്ങലിട്ടു
നീ പറന്നാല്‍ താഴെ മണ്ണില്‍ പൂത്താലം കാണാം
തുമ്പത്തള കാലിലിട്ട് തണ്ട് വെട്ടി തൊങ്ങലിട്ടു
നീ പറന്നാല്‍ താഴെ മണ്ണില്‍ പൂത്താലം കാണാം
ആ താലത്തിന്നുള്ളില് താഴത്തെ മങ്കമാര്‍
തുമ്പിക്ക് നീട്ടിയ പൂക്കളുണ്ടേ
ആ താലത്തിന്നുള്ളില് താഴത്തെ മങ്കമാര്‍
തുമ്പിക്ക് നീട്ടിയ പൂക്കളുണ്ട്‌
പൂവനത്തിലോടാന്‍ വാ പൂവിളിക്ക് കൂടാന്‍ വാ
പൂവനത്തിലോടാന്‍ വാ പൂവിളിക്ക് കൂടാന്‍ വാ
തെയ്യം തെയ്യം തെയ്യം തെയ്യം തെയ്യം തെയ്യം
തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് താ
(അന്നലിട്ട )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts