ഇത്തിരി കണ്ണീര്‍
നദി
Ithiri Kanneer (Nadhi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകൈതപ്രം
ഗായകര്‍സുജാത മോഹൻ
രാഗംഹമീര്‍ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:27.

ഇത്തിരിക്കണ്ണീർക്കണം ഒത്തിരി ഓർമപ്പൂക്കൾ
ശ്രുതി ചേർന്നൊഴുകുമീ സിന്ദൂര മലഹരി
ഇത്ര മാത്രം ഇനി ഇത്രമാത്രം

ഇനിയെൻ കരളിലെ കാർത്തിക നാളങ്ങളായ്
കൊളുത്തി വെയ്ക്കാൻ നിന്റെ സല്ലാപ ദീപാങ്കുരം
ഇനിയെൻ കനവിന്റെ തംബുരു മീട്ടിപ്പാടാൻ
ആഷാഡ സ്വപ്നം തേങ്ങും
ഓർമ്മ തൻ ആലാപനം
(ഇത്തിരി...)

അന്നെന്നെ കടൽത്തീരത്ത് ഒറ്റയ്ക്ക് കണ്ടപ്പോഴും
പിന്നെയാ വിഷ്ണുക്രാന്തി കുന്നിൽ നീ വന്നപ്പോഴും
പറയാനാവാത്തൊരു വിസ്മയം കണ്ണിൽ കണ്ടു
പേറിയന്നാദിനം തളർന്നതു കണ്ടുവോ
(ഇത്തിരി.....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts