വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | കെ വി ജോബ് ,ജോര്‍ജ്ജ് |
ഗാനരചന | നെല്‍സണ്‍ ഫെര്‍ണാണ്ടസ് |
ഗായകര്‍ | ജെന്‍സി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 04 2021 16:54:43.
കർമ്മല സുമമേ നറുതേൻ കുടമേ സ്വർഗ്ഗ കുമാരനെ പെറ്റുവളർത്തിയ നിർവൃതി തൻ നിറകുടമേ. (കർമ്മല സുമമേ നറുതേൻ കുടമേ ) കന്യകയിൽ നിന്നുദരത്തിലല്ലേ വചനം മാംസമായി കതിർ ചൊരിഞ്ഞു നിന്നാത്മാവിൻ തടത്തിലല്ലേ വാഗ്ദാനസൂനം ഇതൾ വിരിഞ്ഞു. (കർമ്മല സുമമേ നറുതേൻ കുടമേ ) കന്യകേ നിൻ മടിത്തട്ടിൽ എന്നും ഞങ്ങൾക്കിരിക്കാൻ ഇടം തരില്ലേ മുള്ളുകൾക്കിടയിൽ പുഞ്ചിരിക്കും നീയൊരു പുഷ്പ സുഗന്ധമല്ലേ (കർമ്മല സുമമേ നറുതേൻ കുടമേ ) | |