നീയെന്നുമെനിക്കു
മിഴിനീർ
Neeyennumenikku (Mizhineer)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകെ രാഘവന്‍
ഗാനരചനഎസ് എ എം ബഷീർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:15.
 
നീയെന്നുമെന്നും ദുഃഖമാണെനിക്ക്
മിഴിനീരു പെയ്യുന്ന മുകിലാണെനിക്ക്
നീൾമിഴിക്കോണിൽ നിറയും വിഷാദം
നീരണിയുന്നൊരാ കണ്ണീർത്തടാകം
(നീയെന്നുമെന്നും....)

നോവായ് നിറയും നിൻ ഓർമ്മകൾ പോലും
നീറുന്ന നൊമ്പരപ്പൂവുകൾ പോലെ (2)
നിന്നിൽ പടരുവാൻ എന്തെന്തു മോഹം
നിന്നിൽ നിറയുവാൻ എന്തെന്തു ദാഹം
(നീയെന്നുമെന്നും....)

ഈ ചൈത്ര രജനിയിൽ നിന്നെയുമോർത്ത്
എത്ര തുടിപ്പൂ ഞാൻ ഓമലാളേ (2)
മനസ്സിൽ വിരിയിക്കൂ മന്ദാരപുഷ്പങ്ങൾ
മലർവാടിയാക്കു നീ അനുരാഗപ്പൂക്കളാൽ
(നീയെന്നുമെന്നും....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts