ഒരു പൂവ് തേടി
സുവർണ രേഖ
Oru poovu thedi (Suvarna Rekha)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംസലില്‍ ചൗധരി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:17.
ഒരു പൂവു തേടി വന്നതാരോ
തിരുവാതിരയോ
ഒരു പൂവാം കുരുന്നില തേടി
കാവിൽ നീളേ നീളെ അവൾ തേടി വന്ന
കുഞ്ഞു പൂവെങ്ങു പോയ്
പൂവെങ്ങു പോയ്
ആരും കാണാതെ പോയ്
(ഒരു പൂവു തേടി.....)
ലാല ലലാലാ ലാലാലാ ലാലലാ ലാലാലാലാ..(4)...ആ....

ഒന്നു മുങ്ങി നീരാടുവാൻ വന്ന പൊന്നാതിരേ
നിന്റെ കുളിർ പൂഞ്ചോലകൾ കളിച്ചങ്ങാതികൾ
ആരും കാണാതിന്നെങ്ങു പോയ്
ഇതിലെ ഇതിലെ പോയ കാല്‍പ്പാടുകൾ
കുഞ്ഞിക്കാല്‍പ്പാടുകൾ
തേടിപ്പാടുന്നുവോ
(ഒരു പൂവു തേടി.....)
ലാല ലലാലാ ലാലാലാ ലാലലാ ലാലാലാലാ..(4)...ആ....

മഞ്ഞണിഞ്ഞ മാമ്പൂവുകൾ നീണ്ട പൊന്നാടകൾ
നിന്നെ എതിരേൽക്കാൻ വരും മലർത്താലങ്ങളിൽ
മഞ്ഞൾക്കുങ്കുമ ചാന്തുകൾ
വെറുതെ വെറുതെ തേടി നീ വന്നുവോ
ഇന്നു നീ വന്നുവോ
ഓടിപ്പോകുന്നുവോ
(ഒരു പൂവു തേടി.....)
ലാല ലലാലാ ലാലാലാ ലാലലാ ലാലാലാലാ..(4)...ആ....


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts