വാനമ്പാടി നീ വാ വാ
സുവർണ രേഖ
Vaanampaadi nee vaa vaa (Suvarna Rekha)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംസലില്‍ ചൗധരി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:18.
 വാനമ്പാടീ നീ വാ വാ
ആരോമൽച്ചേകവർ തൻ നാട്ടീന്നോ
കണ്മണീ ചൊല്ലൂ നീ വന്നു
വാനമ്പാടീ നീ വാ വാ
പുത്തരിയങ്കമെത്ര കണ്ടൂ നീ
അക്കഥ പാടാൻ നീ വാ വാ

ദൂരമെത്ര നടന്നു തളർന്നു
നീയൊപ്പം പറന്നു വന്നു
ഇനി ഇത്തിരിയൊന്നിളവേൽക്കെ
നീ പാട്ടിൻ വിരുന്നു തന്നു
നിണ സന്ധ്യകൾ പോയി
ദുരന്തരാത്രി ഇരുണ്ടു മൂടി നീ വാ വാ
(വാനമ്പാടീ നീ വാ വാ ...)

ഇവിടെത്ര യുഗങ്ങൾ പൊഴിഞ്ഞു
വിരഹാശ്രുവിൽ മണ്ണു കുതിർന്നു
കൊഴിയാതൊരു പൂവുണ്ടെങ്കിൽ
പ്രണയാരുണ പുഷ്പം മാത്രം
വിട വാങ്ങിയ വീരർ പുനർജ്ജനിപ്പൂ
എൻ കളമൊഴിയിൽ നീ വാ വാ
(വാനമ്പാടീ നീ വാ വാ ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts