പ്രഭാതമായ്
സുവർണ രേഖ
Prabhaathamaay (Suvarna Rekha)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംസലില്‍ ചൗധരി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉണ്ണി മേനോന്‍ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:19.
 
പ്രഭാതമായ് പ്രഭാതമായ് പ്രകാശഗാഥ പാടുക (2)
ഒരായിരം കരങ്ങൾ ചേർന്നുയർന്നിടുന്ന പന്തമായ്
ആ..ആ...ആ..ആ...
ഇതാ യുഗപ്രഭാതമായ്
(പ്രഭാതമായ് ....)

ഇരുണ്ട ഭൂപഥങ്ങളിൽ വെളിച്ചമായ് ആ...ആ..
അരണ്ട ദിങ്മുഖങ്ങൾ പുഞ്ചിരിക്കയായ് ആ..
ഇരുണ്ട ഭൂപഥങ്ങളിൽ വെളിച്ചമായ്.. വെളിച്ചമായ്
അരണ്ട ദിങ്മുഖങ്ങൾ പുഞ്ചിരിക്കയായ് ..പുഞ്ചിരിക്കയായ്
കരങ്ങളിൽ വിലങ്ങുമായിഴഞ്ഞിഴഞ്ഞ് നീങ്ങിയോ സ്വതന്ത്രരായ്
ആ..ആ...ആ..ആ...
ഇതാ യുഗപ്രഭാതമായ്
(പ്രഭാതമായ് ....)

മനുഷ്യനിൽ മരിച്ചു പോം മനുഷ്യനെ ഉണർത്തിടും പ്രകാശമേ
തപിക്കുമീ ധരിത്രിയെ തലോടിയൊന്നു പാടുക പ്രഭാതമേ (2)
മനുഷ്യ വംശഗാഥ നാം തിരുത്തുക ആ..
സ്വതന്ത്രർ നാം സ്വതന്ത്രരെന്നു വാഴ്ത്തുക ആ..
മനുഷ്യ വംശഗാഥ നാം തിരുത്തുക തിരുത്തുക
സ്വതന്ത്രർ നാം സ്വതന്ത്രരെന്നു വാഴ്ത്തുക വാഴ്ത്തുക
നമുക്കൊരേയൊരമ്മ മംഗളാംബിക വസുന്ധര അനശ്വര
ആ..ആ...ആ..ആ...
ഇതാ യുഗപ്രഭാതമായ്
(പ്രഭാതമായ് ....)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts