വെള്ളാരംകുന്നിലെ
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
Vellaramkunnile (Ningalenne Communistakki)
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ സുലോചന
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:20.
വെള്ളാരം കുന്നിലെ പൊന്മുളം കാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ (2)

കതിരണിപ്പാടത്ത്‌ വെയിൽമൂത്ത നേരത്ത്‌
കുളിരും കൊണ്ടോടി വാ കാറ്റേ വാ
വരിനെല്ലിൻ ചുണ്ടിലെ കിരുകിരെ പുന്നാരം
പകരുവാനോടിവാ കാറ്റേ വാ (വെള്ളാരം)

കരിമാടിക്കുട്ടന്മാർ കലിതുള്ളും തോപ്പിലെ
ഒരുകനി വീഴ്ത്തുവാൻ കാറ്റേ വാ
നല്ലൊരു നാളിലെ മാളോരെ മണ്ണിലെ
തുള്ളിക്കളി കാണാൻ കാറ്റേ വാ (വെള്ളാരം)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts