വരികയായ്
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
Varikayay (Ningalenne Communistakki)
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2016 15:10:17.
വരികയായ് വരികയായ് ജനതയാകെ വരികയായ്
വരികയായ് വരികയായ് ജനതയാകെ വരികയായ്
കരിപിടിക്കും കൈകൾ ചേർന്നു കൊടിപിടിച്ചു വരികയായ്
കരിമണലിൽ വേർപ്പൊഴുക്കും അരുമമക്കൾ വരികയായ്
കതിർമണികൾ വാർത്തകൈകൾ വരികയായ് വരികയായ്
പുതിയലോകം പിറവികൊള്ളും പുലരിയായുദിക്കുവാൻ
വരികയായ് വരികയായ് ജനതയാകെ വരികയായ്
വരികയായ് വരികയായ് ജനതയാകെ വരികയായ്

കാരിരുമ്പിൽ യന്ത്രമിട്ടു കരകറക്കും കൈകളും
ഭരണയന്ത്രവും തിരിക്കും ആ ദിനം വരുന്നിതാ
കണ്ണുനീർ ചൊരിഞ്ഞിടുന്ന കർഷകന്റെ കുടിലുകൾ
ആറ്റുനോറ്റിരുന്ന പുലരി പൂത്തിരി കൊളുത്തവേ
പൊൻകുടങ്ങൾ പൂത്തുലഞ്ഞ പുന്നിലങ്ങൾതോറുമേ
പുതിയ കൊയ്തു പാട്ടു കേട്ടു പുളകമാർന്ന കൊടിയുമായ്
വരികയായ് വരികയായ് ജനതയാകെ വരികയായ്
വരികയായ് വരികയായ് ജനതയാകെ വരികയായ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts