വള്ളിക്കുടിലിൻ
സർവ്വേക്കല്ല്
Vallikkudilin (Survekallu)
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ജോര്‍ജ്ജ് ,കെ സുലോചന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:22.
വള്ളിക്കുടിലിന്നുള്ളിലിരിക്കും പുള്ളിക്കുയിലേ പാടൂ
പുള്ളിക്കുയിലേ പാടൂ
മാനം പൂത്തതറിഞ്ഞില്ലേ
മലർമാലകൊരുക്കാൻ പോരൂ
മാലകൊരുക്കാൻ പോരൂ (വള്ളി)


പുള്ളിച്ചിറകുകളോലും വിണ്ണിൻ
പുല്ലാങ്കുഴലേ പാടൂ
നിന്നെയുമോർത്താ മേലെ നീല -
പ്പന്തലിലാരേ നിൽപ്പൂ
പന്തലിലാരേ നിൽപ്പൂ
മാലകൊരുത്തൊരു മൈലാഞ്ചിക്കൈ
മാടിവിളിപ്പൂ നിന്നെ മാടിവിളിപ്പൂ നിന്നെ (വള്ളി)
വെള്ളിനിലാവിൻ തോണിയിലേറി
പുള്ളിക്കുയിലേ പാടൂ

കാടുകൾ പൂത്തതറിഞ്ഞില്ലേ
കുഞ്ഞിക്കാറ്റു പറഞ്ഞല്ലോ(2)
പൂമുല്ലക്കാട്ടിലെ ഊഞ്ഞോലിലാടുവാൻ
താമസമെന്തിനി താമരപ്പൈങ്കിളി
മിന്നാമിന്നികൾ വന്നെതിരേൽപ്പൂ കൊന്നപ്പൂക്കളുമായി(2)
തേന്മാവിൻ കനി കിങ്ങിണി തുള്ളി
തെന്നലിലാടും കൊമ്പിൽ
കൊക്കിലിരിക്കും തേൻ പുരട്ടാൻ
ഇത്തിരി നേരം പോരൂ ഇത്തിരി നേരം പോരൂ
(വള്ളി)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts