അലയുകയായ്
സർവ്വേക്കല്ല്
Alayukayaay (Survekallu)
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ജോര്‍ജ്ജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:23.


അലയുകയായ് നീയിരുളില്‍ രാക്കിളി പോലെ
പൊലിയുകയായ് നീലവാനില്‍ അമ്പിളിനാളം.. അമ്പിളിനാളം ...

മലര്‍വാടികള്‍ തന്‍ മന്ദഹാസം
മാഞ്ഞു പോകയോ.. മാഞ്ഞു പോകയോ..
മറയുകയോ മധു ചൊരിയും
മാധവമാസം.. മാധവമാസം...
(അലയുകയായ്... )

മിഴിമുനകള്‍ കോര്‍ത്ത പൂവുകള്‍
ഇഴ തകര്‍ന്നടര്‍ന്നു വീണുപോയ്‌
അലമാലകളില്‍ ആഞ്ഞുലയും
നിന്‍ കളിയോടം.. നിന്‍ കളിയോടം... (അലമാലകളില്‍..)
തുഴയുക നീ പുലരി വരും
തീരരേഖയായ്... തീരരേഖയായ്... (തുഴയുക..)
(അലയുകയായ്... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts