മനസ്സില്‍ വിരിയും താമരമലരില്‍
പുതിയ ആകാശം പുതിയ ഭൂമി
Manassil Viriyum Thaamaramalaril (Puthiya Aakasam Puthiya Bhoomi)
വിശദവിവരങ്ങള്‍
വര്‍ഷം 1959
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ സുലോചന
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:25.

മനസ്സില്‍ വിരിയും
താമരമലരില്‍ ഉഷസ്സു പോലെ നീയുണരില്ലേ
മണിച്ചിലങ്കയുമായി കാലിൽ
മണിച്ചിലങ്കയുമായി

നക്ഷത്രക്കുടയേന്തി മേലേ
നാലമ്പലമതിൽ ചുറ്റി
നാണിച്ചിന്നലെ നിന്നൂ നീയൊരു
നാടൻ പെൺ കൊടി പോലെ

വന്നൂ കരിമുകിൽ മേലേ
മഴവില്ലു കുലച്ചു മുറിക്കാൻ
കന്യകയെ കൈക്കൊള്ളാൻ നീയോ
കാണാതെങ്ങോ നിന്നൂ

ഏഴു നിറങ്ങളിലെഴുതാം ഞാനി
ന്നഴകിയലും നിൻ ചിത്രം
ഏഴു സ്വരങ്ങളിൽ വാഴ്ത്താം ഞാനി
ന്നഴകൊഴുകും നിൻ നൃത്തം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts