പമ്പയുടെ തീരത്തു
ശരശയ്യ
Pambayhude Theerathu (Sarasayya)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ സുലോചന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 28 2023 07:43:16.
 

പമ്പയുടെ തീരത്ത് പഞ്ചമിനിലാവത്ത്
പണ്ടൊരു കന്യക തപസ്സിരുന്നു
കന്യകയവളൊരു കായാമ്പൂവർണ്ണനെ
കല്യാണമാലയിടാൻ കൊതിച്ചിരുന്നൂ
കിങ്ങിണിച്ചില്ലകളിൽ കീർത്തനം പാടി
കിളികളുറങ്ങുന്ന രാവുകളിൽ
കതിരിട്ട കിനാക്കളും കൽഹാരമാലകളും
കനകാംഗുലീയങ്ങളും കൈമാറി
(പമ്പയുടെ..)

വസന്തങ്ങൾ കാമുകർക്ക് വനമാല കൊരുക്കുമ്പോൾ
വരാമെന്ന് പറഞ്ഞവൻ പോയീ
വസന്തങ്ങൾ വന്നിട്ടും വനികകൾ പൂത്തിട്ടും
വല്ലിക്കുടിലിലവൻ വന്നില്ല
(പമ്പയുടെ..)

കതിരിട്ട കിനാക്കളും കൽഹാരമാലകളും
കദനജലത്തിന്നുള്ളിലൊലിച്ചു പോയീ
കന്യകയിരുന്നിടത്തിന്നുമുണ്ടൊരു
കൊച്ചു കണ്ണുനീർപ്പൊയ്കയും പൂവനവും
(പമ്പയുടെ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts