പൂക്കളെനിക്കിഷ്ടം
ശരശയ്യ
Pookkalenikkishtam (Sarasayya)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:27.
 

പൂക്കളെനിക്കിഷ്ടമാണു പൂക്കൾ
ഞാൻ പൂവനങ്ങൾക്കരിലിലൊരു വീടു വെയ്ക്കും
രാത്രിയെനിക്കിഷ്ടമാണു രാത്രി
ഒരു രാക്കുയിലായ് രാക്കുയിലായ്
ഞാനതിൽ താമസിക്കും
(പൂക്കൾ...)


ചിത്രവർണ്ണപ്പട്ടുടുത്തു
സിന്ദൂരപ്പൊട്ടു തൊട്ടു
ചിത്രശലഭങ്ങൾ നൃത്തമാടും
ജൂണിലെ സന്ധ്യകൾ തൻ
മുന്തിരിത്തോപ്പിൽ നിന്നു
ഞാനെന്റെ പാനപാത്രം നിറച്ചെടുക്കും
(പൂക്കൾ...)


ശരപ്പൊളിമാല ചൂടി
ശലോമോന്റെ പാട്ടു പാടി
ശരോണിലെ താഴ്വരയിൽ
ശാരദചന്ദ്രികയിൽ
യരുശലേം കന്യക പോലൊരുങ്ങി നിൽക്കും
ഞാൻ ഒരുങ്ങി നിൽക്കും
(പൂക്കൾ.....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts