വെളുത്ത വാവേ
ശരശയ്യ
Velutha Vave (Sarasayya)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:27.
 

വെളുത്ത വാവേ വെളുത്ത വാവേ
വെള്ളിത്തളികയിലെന്താണ്
അരച്ചു കൂട്ടിയ ചന്ദനമോ
അംഗരാഗക്കുങ്കുമമോ

കറന്നു കാച്ചിയ കന്നിനിലാവ്
കടഞ്ഞെടുത്തൊരു വെണ്ണയോ
വാസന്ത മണ്ഡപനടയിൽ വിരിയും
വാസനമുല്ലപ്പൂക്കളോ
(വെളുത്ത വാവേ...)

വാർമഴവില്ലിൻ വർണ്ണക്കിളിയുടെ
വാടി വീണൊരു തൂവലോ
നാളെ വെളുപ്പിനു കളമെഴുതീടാൻ
ചാലിച്ചൊരു ചായമോ
(വെളുത്ത വാവേ..)

പാതിരാപ്പെണ്ണിനു മേനിയിലണിയാൻ
പാലയ്ക്കാമോതിരമോ
പകലിളവെയിലിനു ഞൊറിഞ്ഞുടുക്കാൻ
പുളിയിലക്കരയൊന്നരയോ
(വെളുത്ത വാവേ..)



 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts