വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:27.
മൂടുപടങ്ങളഴിക്കൂ മുഗ്ദ്ധമനുഷ്യഹൃദയങ്ങളേ നിങ്ങൾ മൂടുപടങ്ങളഴിക്കൂ ഇത്തറവാടിന്റെ മുത്തണിമുറ്റത്തൊരിത്തിരി നേരം നിൽക്കൂ (മൂടുപടങ്ങൾ.....) സ്വന്തമാത്മാവിൻ മുഖച്ഛായ കാണാത്ത സ്വപ്നങ്ങൾ കാണാത്ത നിങ്ങൾ ഏകാന്തവീഥിയിൽ ഏതോ നിഴലിനെ എന്തിനോ പിൻ തുടരുന്നു അമ്മയെ ജന്മഹൃഹത്തിനെ ഹാ നിങ്ങൾ നിങ്ങളെത്തന്നെ മറന്നു സ്നേഹമാം രത്നം കരുതി വെയ്ക്കാനുള്ളോ രീ ഹൃദയത്തിന്റെ ചെപ്പിൽ കത്തിയും വാളും കഠാരയുമെന്തിനു കാത്തു സൂക്ഷിക്കുന്നു നിങ്ങൾ (മൂടുപട..) പേടിയാകുന്നു നിർത്തുകീ സംഹാര വേതാളനൃത്തക്രമങ്ങൾ അങ്കണപ്പൂമുഖവാതിൽക്കൽ വന്നു നിന്നമ്മ വിളിക്കുന്നു ദൂരേ സ്നേഹം ചുരത്തുന്ന പൊന്മുലപ്പാലിന്റെ ദാഹജലക്കുമ്പിൾ വാങ്ങൂ കണ്ണുനീർ കൊണ്ടു നനച്ചു കൊളുത്തിയ കർപ്പൂരദീപങ്ങൾ വാങ്ങൂ മാനുഷ്യകത്തിൻ മയൂരസിംഹാസനം ഹാ നിങ്ങൾ ചെന്നേറ്റു വാങ്ങൂ (മൂടുപട...) | |