വാതിൽ തുറക്കൂ
യുദ്ധകാണ്ഡം
Vaathil Thurakkoo (Yudhakandam)
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:29.
 

വാതിൽ തുറക്കൂ ചരിത്രമേ
കിളിവാതിൽ തുറക്കൂ ചരിത്രമേ
തിരുമുൽക്കാഴ്ചയുമായ് ഗോപുരനടയിൽ
തീർത്ഥയാത്ര വരുന്നൂ ഞാൻ
(കിളി...)

നിൻ പദമുദ്ര പതിഞ്ഞു കിടക്കും
നിശാന്തവീഥികളിൽ
സ്മരണകൾ കൊണ്ടു കൊളുത്താം ഞാനീ
കനകക്കൈത്തിരിനാളം
(കിളി..)

പവിഴമല്ലികൾ പൂത്തു തളിർക്കും
ബലിപീഠങ്ങൾക്കരികിൽ
ഇന്നും ഹൃദയം പാടുകയാണൊരു
വന്ദേ മാതരഗാനം
വന്ദേ മാതരഗാനം
വന്ദേ മാതരം വന്ദേ മാതരം വന്ദേ മാതരം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts