യന്ത്രം സുദർശനം
യന്ത്രം സുദർശനം
Yanthram Sudarsanam (Yanthram Sudarsanam)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:32.
 

യന്ത്രം സുദർശനം നമ്മുടെ
മന്ത്രം പരിവർത്തനം പരിവർത്തനം
പരിവർത്തനം
(യന്ത്രം....)

പ്രാകൃതയുഗം മുതലിതുവരെ നമ്മൾ
പടുത്തുയർത്തിയ ശില്പങ്ങൾ
മാനവസംസ്കാര തീർത്ഥ തടങ്ങളിൽ
മനുഷ്യൻ നിർമ്മിച്ച ശില്പങ്ങൾ
അഗ്നി കൊളുത്താനല്ലോ അവ
ചെന്നടിച്ചുടയ്ക്കാനല്ലോ
അദ്ധ്വാനത്തിൻ കൈകളിലീ
അരിവാളും ചുറ്റികയും
(യന്ത്രം...)

വിശ്വപ്രകൃതിയെ വെല്ലുവിളിച്ചവർ
വിയർപ്പിൽ മുക്കിയ രത്നങ്ങൾ
മാനവ പരിണാമശാസ്ത്രപഥങ്ങളിൽ
മനുഷ്യൻ നിർമ്മിച്ച യന്ത്രങ്ങൾ
വീണ്ടെടുക്കാനല്ലോ അവയെ
വസന്തമാക്കാനല്ലോ
അദ്ധ്വാനത്തിൻ കൈകളീലീ
അരിവാളും ചുറ്റികയും
(യന്ത്രം..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts