വിജയം വരെ സമരം
യന്ത്രം സുദർശനം
Vijayam Vare Samaram (Yanthram Sudarsanam)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:33.
 

വിജയം വരെ സമരം
വിപ്ലവകരമൊരു വ്യവസായയുഗം
വിടരും വരെ സമരം
മനുഷ്യശക്തി മൂലധനം
മാർക്സിസം ഞങ്ങടെ കവചം
(വിജയം...)

ബ്യൂറോക്രസിക്കെതിരെ
ബൂർഷ്വാസിക്കെതിരെ
തൊടുന്നതെല്ലാം പൊന്നാക്കും
തൊഴിലാളികളുടെ സമരം
സമരം സമരം
(വിജയം...)


ദേശീകരിച്ചതു വ്യവസായങ്ങളോ
ദേശീയ ജീവിത ദുഃഖങ്ങളോ
അഴിമതിയോ കൈക്കൂലിയോ
തൊഴിലാളി മർദ്ദന ശൈലികളോ
അംബരചുംബികളധികാരത്തിൻ
ദന്തഗോപുര മാളികകൾ
നാളെ ചൂടും രാഷ്ട്രപതാകകൾ
നമ്മുടെ കൈയ്യിലെ ചെങ്കൊടികൾ
(വിജയം..)

അനീതികൾക്കെതിരെ
അന്ധതകൾക്കെതിരെ
ശരകൂടങ്ങൾ പുതുക്കിപ്പണിയും
തൊഴിലാളികളുടെ സമരം സമരം സമരം
(വിജയം..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts